Friday, 28 February 2020


ജലസമൃദ്ധിയ്ക്ക് നടുവിലും മുടങ്ങാതെ വൈദ്യുതി തടസ്സം അനുഭവിക്കുന്ന കേരളീയര്‍. കെ.എസ്.ഇ.ബി.യ്ക്ക് നിരത്താന്‍ നിരവധി കാരണങ്ങളുണ്ട്. ആദ്യം സീമാന്ധ്രയിലെ വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്. പിന്നെ ഫൈലിന്‍ ചുഴലി. അതു കഴിയുമ്പോള്‍ എല്ലാ വര്‍ഷത്തേയും പോലെ നെയ് വേലിയിലെ നനഞ്ഞ ലിഗ്നൈറ്റ് എന്ന പ്രശ്നം വരും. മഴ മാറുമ്പോള്‍, മഴക്കാലത്ത് ചെയ്യേണ്ടിയിരുന്ന ഇടുക്കി, ശബരിഗിരി അറ്റകുറ്റപ്പണികള്‍ മാറ്റിവച്ച് വേനലില്‍ ചെയ്യേണ്ടി വരുന്നതുമൂലമുള്ള കമ്മിയാകും പ്രശ്നം. വേനല്‍ കടുക്കുന്നതോടെ വൈദ്യുതി കൊണ്ടുവരാന്‍ പ്രസരണ കോറിഡോറിലെ ഞെരുക്കം. തുടര്‍ന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സ്വാധീനം മൂലം കമ്പോളത്തില്‍ നിന്നുള്ള വൈദ്യുതിയുടെ തീവില. ഇതിനിടയില്‍ താല്‍ച്ചറില്‍ യന്ത്രത്തകരാറ്. ഒന്നിനു പിറകെ ഒന്നായി നിരന്തരം വരുന്ന ഈ പ്രശ്നങ്ങള്‍ക്കിടയില്‍ താല്‍ക്കാലിക പരിഹാരമായി നാഫ്ത വൈദ്യുതിയെ ആശ്രയിക്കല്‍; തത്ഫലമായി സാമ്പത്തിക പ്രതിസന്ധി. ആവര്‍ത്തന വിരസമെങ്കിലും മാധ്യമങ്ങളുടെ കിടമത്സരം മൂലം ഉദ്വേഗജനകമെന്നോണം ഇവ നിരന്തരമായി കേരളീയര്‍ക്കു മുന്നില്‍ ആഘോഷപൂര്‍വ്വം അവതരിപ്പിക്കപ്പെടുകയാണ്. സ്ഥിരമായി കുറ്റം ചാരാന്‍ കെ.എസ്.ഇ.ബി.യെന്ന പൊതുമേഖലാ സ്ഥാപനമുള്ളതു കൊണ്ട് യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ താല്പര്യമുള്ളവര്‍ ചുരുക്കം. യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടേണ്ട കെ.എസ്.ഇ.ബി.യാകട്ടെ പ്രശ്നങ്ങളുടെ കൂമ്പാരത്തിന് നടുവില്‍ ദിശാബോധം നഷ്ടപ്പെട്ട നിലയിലുമാണ്.

Read more: ആഭ്യന്തര വൈദ്യുതിക്ക് പകരമാവില്ല കമ്പോള വൈദ്യുതി

ഊര്‍ജ്ജം മനുഷ്യന്റെ അവകാശമാണെന്ന ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇൻഡ്യ വിളിച്ചുചേര്‍ത്ത പ്രത്യേക കൺവൻഷനിലെ പ്രഖ്യാപനം ശ്രദ്ധേയമാണ്. 2013 ഡിസംബര്‍ 11-ന് ഡൽഹിയിൽ നടന്ന ഊര്‍ജ്ജ മേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധി സമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിച്ചു വരികയാണ്. വൈദ്യുതി, പാചകവാതകം തുടങ്ങിയ ഊര്‍ജ്ജരൂപങ്ങൾ ആഡംബരങ്ങളാണെന്നതു മാറി മനുഷ്യന്റെ അവശ്യവസ്തുക്കളായിരിക്കുന്നു. എന്നാൽ ബഹു ഭൂരിപക്ഷത്തിനും ഇവ ഇപ്പോഴും കൈ എത്താവുന്ന ദൂരത്തിലല്ല. ഈ സാഹചര്യത്തിൽ, ഊര്‍ജ്ജം മനുഷ്യന്റെ അവകാശമാണ് എന്ന ഇലക്ടിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം ഒരു സുപ്രധാന ചുവടുവെയ്പ് തന്നെയാണ്.

Read more: ഊര്‍ജ്ജം മനുഷ്യന്‍െറ അവകാശം

ഏതൊരു ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നതിനും മുതലാളിത്തത്തിന് അതിന്റേതായ രീതിയുണ്ട്. ഉല്‍പ്പാദനച്ചെലവിനെ ആധാരമാക്കിയാണ് അടിസ്ഥാനവില നിശ്ചയിക്കപ്പെടുന്നത്. ഇതിനു ചുറ്റുമായിരിക്കും കമ്പോളത്തിന്റെ ചലനങ്ങള്‍ക്ക് അനുസരിച്ച് വില കയറിയിറങ്ങുന്നത്. ഉല്‍പ്പാദനച്ചെലവ് കണക്കാക്കുന്ന രീതിയെ സംബന്ധിച്ച് വ്യത്യസ്ത ചിന്തകളുണ്ട്. എന്നാല്‍, അതല്ല ഇവിടത്തെ തര്‍ക്കവിഷയം. സാധാരണ വിലനിര്‍ണയ രീതിയെ അടിസ്ഥാനമാക്കാതെ പുതിയ ഫോര്‍മുലകളിലൂടെ ജനങ്ങളുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്ന ചില ഉല്‍പ്പന്നങ്ങളുണ്ട്. അതില്‍ പ്രധാനം പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്. അന്താരാഷ്ട്ര കമ്പോളത്തിലെ വിലയെ അടിസ്ഥാനമാക്കിയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയിക്കുന്നത്.

Read more: റിലയന്‍സിനായി ഏതറ്റംവരെയും

വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ഒക്ടോബര്‍ 19 ന് പ്രസിദ്ധീകരിച്ചു. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ നവംബര്‍ 15 വരെ ഊര്‍ജ്ജ മന്ത്രാലയത്തെ അറിയിക്കാം. വൈദ്യുതി മേഖലയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണ് ഭേദഗതികളില്‍ പലതും. വൈദ്യുതി വിതരണ മേഖലയെ വിതരണ ലൈസന്‍സി എന്നും സപ്ലൈ ലൈസന്‍സി എന്നും രണ്ടായി വിഭജിക്കണമെന്ന കര്‍ശന നിബന്ധനയാണ് ഒരു പ്രധാനപ്പെട്ട ഭേദഗതി. സംസ്ഥാന ഗവണ്‍മെന്റുകളുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനും റെഗുലേറ്ററി കമ്മീഷനുകളെ കേന്ദ്ര ഗവണ്‍മെന്റിന്റെ പാവകളാക്കി മാറ്റുന്നതിനുമുള്ളതാണ് മറ്റ് ചില നിര്‍ദ്ദേശങ്ങള്‍. വൈദ്യുതിയെ കമ്പോള വസ്തുവാക്കി മാറ്റി തടിച്ചു കൊഴുക്കുന്ന കുത്തകകള്‍ക്കുവേണ്ടി നിയമങ്ങള്‍ തിരുത്താനും പുതിയവ പടയ്ക്കാനും മടിയില്ലാത്ത നാണവും മാനവും കെട്ടവരായി തീര്‍ന്നിരിക്കുന്നു ഇന്ദ്രപ്രസ്ഥത്തിലെ ഭരണക്കാര്‍.

Read more: വിതരണമേഖല വിഭജിക്കുന്നത് ആര്‍ക്കു വേണ്ടി?